Tuesday, December 30, 2025

അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള ചര്‍ച്ച അര മണിക്കൂറോളം നീണ്ടു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് തുഷാര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായുള്ള കാര്യങ്ങളില്‍ അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടം ഉണ്ടാകുമെന്ന ഉറപ്പും കൂടിക്കാഴ്ചയില്‍ ലഭിച്ചതായി തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎയുമായി ബിഡിജെഎസ് ഇടഞ്ഞു നില്‍ക്കുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് അമിത് ഷാ- തുഷാര്‍ നിര്‍ണായക കൂടിക്കാഴ്ച നടന്നിരിക്കുന്നത്.

Related Articles

Latest Articles