Sunday, January 11, 2026

ടിക് ടോക്കിന് നിരോധനം;ഗൂഗിൾ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് നീക്കും

ന്യൂഡൽഹി: ജനപ്രിയ സാമൂഹികമാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഗൂഗിളിന്റെ വിലക്ക്. ഈ ആപ്പ് നീക്കം ചെയ്യണമെന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിൾ ഇതിന് വിലക്കേർപ്പെടുത്തിയത്.

കോടതി നിർദേശം ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം ഗൂഗിൽ, ആപ്പിൾ എന്നീ ടെക് ഭീമന്മാർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക് നീക്കുന്നതായി ഗൂഗിൾ അറിയിച്ചത്. എന്നാൽ, ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇപ്പോഴും ടിക് ടോക്ക് ലഭ്യമാണ്.

വിനോദം എന്നതിലുപരിയായി വീഡിയോകളിൽ അശ്ലീലം കൂടിവരുന്നുണ്ട്. സ്വകാര്യത സംബന്ധിച്ച ടിക് ടോക്കിന്റെ വ്യവസ്ഥകൾ സുതാര്യമല്ല. ഒട്ടേറെ ക്രമസമാധാന പ്രശ്നങ്ങൾ ഇതിലൂടെ ഉണ്ടാകുന്നുണ്ടെന്നും കാണിച്ചാണ് ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഏപ്രിൽ മൂന്നിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

Related Articles

Latest Articles