Friday, April 26, 2024
spot_img

ടിക്ടോകിന് ഇന്ത്യയില്‍ പൂട്ടു വീഴാന്‍ സാധ്യത; ചൈനീസ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര ഐ ടി മന്ത്രാലയം

ലോകമെമ്പാടും തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചെറു വീഡിയോ മേക്കിംഗ് ആപ്പായ ടിക്ടോകിന് ഇന്ത്യയില്‍ പൂട്ടു വീഴാന്‍ സാധ്യത. ചൈനീസ് ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്ര ഐ ടി മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്.

ഇന്ത്യയില്‍ അംഗീകൃത ഓഫീസുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കാവും പൂര്‍ണാര്‍ത്ഥത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക. ഇന്ത്യയില്‍ ഓഫീസുകള്‍ ഉള്ള ആപ്പുകള്‍ക്കും ഇന്ത്യന്‍ നിയമങ്ങള്‍ക്കും പോളിസികള്‍ക്കും അനുസരിച്ച്‌ നിയന്ത്രണങ്ങള്‍ കൊണ്ടുവരും എന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles