Sunday, December 28, 2025

വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയിടത്ത് ലോറി താഴ്ന്നു; വന്‍ അപകടം ഒഴിവായി

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയതിന് പിന്നാലെ റോഡില്‍ ലോറി താഴ്ന്നത് ഏറെ നേരം ജനത്തെ വലച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും ജലവിതരണം പഴയ നിലയിലായിട്ടില്ല.

സ്ഥിരമായി പൈപ്പ് പൊട്ടുന്ന അമ്പലമുക്ക്-മുട്ടട റോഡില്‍ ഇന്നലെ രാത്രിയോടെയാണ് പൈപ്പ് പൊട്ടി വെള്ളം ചെറിയ രീതിയില്‍ പുറത്തേക്കൊഴുകിയത്.

ലോറി താഴ്ന്ന് റോഡില്‍ വലിയ കുഴി തന്നെ രൂപപ്പെട്ടു. ഇതോടെ പൈപ്പിലെ പൊട്ടല്‍ ശക്തമായി. പൈപ്പ് പൊട്ടിയതിനെക്കുറിച്ചുള്ള അറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവര്‍ പറയുന്നു.

ഇന്ന് രാവിലെ തമിഴ്‌നാട്ടില്‍ നിന്നും അമ്പലമുക്കിലെ കെട്ടിടനിര്‍മ്മാണ സ്ഥലത്തേക്ക് പാറപ്പൊടിയും കയറ്റിവന്ന ലോറി പൈപ്പ് പൊട്ടിയ റോഡില്‍ താഴ്ന്നിരുന്നു.

ഏറെ നേരം പരിശ്രമിച്ചിട്ടാണ് ലോറി കുഴിയില്‍ നിന്നും കയറ്റിയത്. പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ മുട്ടട, പുത്തിപ്പാറ, ഉള്ളൂര്‍, കേശവദാസപുരം ഭാഗങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു.

Related Articles

Latest Articles