ചിലർ പെട്ടെന്ന് കോടിപതികളാവുന്നതും കോടിപതികൾ കൂപ്പുകുത്തി താഴെവീഴുന്നതുമെല്ലാം നിങ്ങൾ കണ്ടിട്ടില്ലേ?
പണമില്ലാത്തവൻ പിണമെന്നാണല്ലോ ചൊല്ല്.. ധനലക്ഷ്മിയെ പ്രീതിപ്പെടുത്തിയാൽ ധനം നിങ്ങളിലേക്ക് വന്നുചേരും
ജീവീതത്തിൽ ധനലക്ഷ്മിയെ പ്രീതിപ്പെടുത്താനും ആവശ്യത്തിന് ധനം സമ്പാദിക്കാനും നിത്യജീവിതത്തിൽ പാലിക്കേണ്ട 9 കാര്യങ്ങൾ ചുവടെ…
- എപ്പോഴും വൃത്തിയായും വെടിപ്പായും ഇരിക്കുക.
- വെള്ളിയാഴ്ച പണം കടം കൊടുക്കാതിരിക്കുക.
- ചൊവ്വാഴ്ചയും ശനിയാഴ്ചയും ശുഭകാര്യങ്ങൾ തുടങ്ങാതിരിക്കുക.
- എന്നും സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് പ്രാർഥിക്കുക.
- പണം വലിച്ചെറിയാതിരിക്കുക.
- സന്ധ്യയ്ക്കുശേഷം പണമിടപാടുകൾ നടത്താതിരിക്കുക.
- ഭൂമി – സ്വർണ്ണം ഇടപാടുകൾ ഒരു കാരണവശാലും വെള്ളിയാഴ്ച നടത്തരുത്.
- അവനവന്റെ കഴിവിനനുസരിച്ച് അർഹിക്കുന്നവർക്ക് ധാന ധർമ്മങ്ങൾ ചെയ്യുക.
- എന്നും പ്രാർഥന ഒരു ശീലമാക്കുക
(കടപ്പാട്)

