Tuesday, December 30, 2025

ടൈറ്റാനിക് പ്രേതം മ്യൂസിയത്തിലും?; ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞു മല തകർന്നു, നിരവധി പേർക്ക് പരിക്ക്

നാഷ് വില്ലെ: യുഎസ്സിലെ ടെന്നസിയിലുള്ള ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകര്‍ന്നു വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മ്യൂസിയം ഉടമകള്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അതെ സമയം പരുക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല.

1912 ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് യാത്രാ കപ്പലിനെ ഓര്‍മ്മിപ്പിക്കുന്ന മ്യൂസിയമാണിത്. 2010 ലാണ് ടെന്നിസിയിലെ പിജിയോണ്‍ ഫോര്‍ജില്‍ മ്യൂസിയം ആരംഭിച്ചത്. ബ്രാന്‍സണിലും സമാനമായ ടൈറ്റാനിക് മ്യൂസിയമുണ്ട് . അതേസമയം, മ്യൂസിയത്തിലെ തകരാര്‍ പരിഹരിക്കാന്‍ നാല് ആഴ്ചയെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോകത്ത് നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പല്‍ എന്ന വിശേഷണത്തിലാണ് ടൈറ്റാനിക്ക് ആദ്യ യാത്ര നടത്തിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു നിര്‍മ്മാതാക്കള്‍ ടൈറ്റാനിക്കിന് നല്‍കിയത്. 1912 ഏപ്രിൽ 14-ന് രാത്രി ഒരു മഞ്ഞുമലയിൽ ചെന്നിടിക്കുകയും ഏപ്രിൽ 15-ന് കപ്പൽ മുങ്ങുകയും ആ മഹാദുരന്തത്തിൽ 1,500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

https://twitter.com/luxury/status/1422741586539073539

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles