Wednesday, May 15, 2024
spot_img

‘ ദിവസ വേതനക്കാർ പോലും നികുതി കൃത്യമായി അടയ്ക്കുന്നു, നടന്മാർക്കെന്താ കൊമ്പുണ്ടോ? ‘ നടൻ വിജയ്ക്ക് പിന്നാലെ ധനുഷിനും മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

മദ്രാസ്: നടൻ വിജയ്ക്ക് പിന്നാലെ ആഡംബര കാറിന് നികുതിയിളവ് ചോദിച്ചെത്തിയ ധനുഷിനും മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആഡംബര വാഹനത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിമർശനം. പണമുള്ളവർ നികുതി ഇളവ് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. നടന്മാർ ജനങ്ങൾക്ക് മാതൃകയാകുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം പാൽ വാങ്ങുന്നവരും, ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുന്നു. താരങ്ങൾ ഇളവ് തേടി കോടതിയെ സമീപിക്കുന്നുന്നത് എന്തിനാണെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ ചോദിച്ചു. പ്രവേശന നികുതി റദ്ദാക്കിയ ഹൈക്കോടതി വിധി, സുപ്രീംകോടതി റദ്ദാക്കിയ സമയത്ത് തന്നെ ധനുഷ് നികുതി അടയ്ക്കണമായിരുന്നുവെന്നും കോടതി ഇതോടൊപ്പം ചൂണ്ടിക്കാട്ടി. നികുതി പൂര്‍ണമായി അടയ്ക്കാമെന്നും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ധനുഷ് ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. ജോലി സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചത് എന്തിന് വേണ്ടിയാണെന്ന് നാളെത്തന്നെ അറിയിക്കണമെന്നും ധനുഷിന് കോടതി നിർദ്ദേശം നൽകി.

2015 ലായിരുന്നു ധനുഷ് ഹർജി നൽകിയത്. ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് കാറിന്റെ നികുതിയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ധനുഷ് കോടതിയെ സമീപിച്ചത്. എന്നാൽ സമാന ഹർജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി, മദ്രാസ് ഹൈക്കോടതി വിമർശിക്കുകയായിരുന്നു. നികുതി അടയ്ക്കാത്തത് ദേശവിരുദ്ധപ്രവർത്തനമാണെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം ആകാശത്ത് നിന്ന് വരുന്നതല്ല. സാധാരണക്കാരന്റെ അധ്വാനത്തിന്റെ പങ്കാണ്. അതുകൊണ്ട് തന്നെ നികുതിയടച്ച് താരങ്ങൾ ജനങ്ങൾക്ക് മാതൃകയാവണമന്നും കോടതി പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles