Wednesday, May 15, 2024
spot_img

നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കണോ? എങ്കിൽ ഇതൊക്കെ പരീക്ഷിച്ചോളു

നിങ്ങൾ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു കപ്പ് പാല്‍ കഴിക്കുന്നത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. പാലില്‍ എന്തെങ്കിലും തരത്തിലുള്ള ഔഷധികളും ഇടാം. അതുപോലെ കാല്‍ ടീസ്പൂണ്‍ കറുവപ്പട്ട പൊടി പാലില്‍ മിക്‌സ് ചെയ്ത് കഴിക്കാം. ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഈ പാല്‍ കുടിച്ചാല്‍ നല്ല ഉറക്കം ലഭിക്കും.

അതുപോലെ നല്ല തണുത്ത പാലില്‍ ഒരു ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത് ചേര്‍ത്ത് കുടിക്കാം. കുങ്കുമപ്പൂവാണ് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്ന്. പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത് കഴിക്കുന്നത് ഉറക്കം നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ, ഉറക്കത്തിനിടക്ക് ഞെട്ടി എഴുന്നേല്‍ക്കുന്ന പ്രശ്‌നവും ഇല്ലാതാക്കും.

മാത്രമല്ല വിവിധ തരത്തിലുള്ള ഔഷധച്ചായകള്‍ ഉറക്കത്തെ സഹായിക്കുന്ന ഒന്നാണ്. ജമന്തിച്ചായ ഉറങ്ങാന്‍ പോകുന്നതിന് അരമണിക്കൂര്‍ മുന്‍പ് ശീലമാക്കാം. നല്ല സുഖകരമായ ഉറക്കത്തിന് ജമന്തിച്ചായ സഹായിക്കുന്നു. ഇതില്‍ ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്താല്‍ ഫലം വര്‍ദ്ധിക്കും.

പിന്നീട് പച്ചച്ചീരയാണ് ഉറക്കം വരുന്നതിന് സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. പച്ചച്ചീര ഉറക്കം വരാതിരിക്കുന്നതിന് കാരണമായ അകാരണമായ ഉത്കണ്ഠ, ഭയം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നു.

കൂടാതെ ചൂടുവെള്ളത്തിലെ കുളിയിലൂടെയും നല്ല ഉറക്കം ലഭിക്കും. ചിലര്‍ ഉറക്കത്തിനു മുന്‍പ് പഴം കഴിക്കുന്ന ശീലക്കാരാണ്. ഇത് സുഖകരമായ, ഭംഗം വരാത്ത ഉറക്കത്തിന് കാരണമാകുന്നു.

Related Articles

Latest Articles