Sunday, December 21, 2025

തങ്ങളുടെ അവസാന മത്സരം വിജയിച്ച് നാട്ടിലേക്ക് മടങ്ങുവാൻ
ക്രോയേഷ്യയും മൊറോക്കോയും ;
മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനലിൽ ഏറ്റുമുട്ടുന്നു

ഖത്തർ : ഫൈനലിലേക്കുള്ള വഴിയടഞ്ഞവര്‍ക്ക് വിജയത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം.ലൂസേഴ്‌സ് ഫൈനലിൽ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ക്രൊയേഷ്യയും മൊറോക്കോയും പൊരുതാനിറങ്ങി .

ക്രൊയേഷ്യന്‍ ഫുട്ബോളിലെ പകരംവെക്കാനില്ലാത്ത ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരമെന്ന പ്രത്യേകതകൂടി മത്സരത്തിനുണ്ട്. കഴിഞ്ഞ ലോകകപ്പിലെ മികച്ച താരം കൂടിയായിരുന്നു മോഡ്രിച്ച്. നായകന് അര്‍ഹമായ വിടവാങ്ങല്‍ നൽകാനാകും ക്രൊയേഷ്യയുടെ ശ്രമം. ലോകകപ്പിലെ മിന്നുന്ന പ്രകടനം സെമിയില്‍ അവസാനിച്ചെങ്കിലും ജയത്തോടെ വിടവാങ്ങാന്‍ മൊറോക്കോയും ആഗ്രഹിക്കുന്നുണ്ട്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം

Related Articles

Latest Articles