Sunday, May 19, 2024
spot_img

വിവാദങ്ങൾ വിട്ടൊഴിയാതെ ‘പത്താൻ’
ഹിന്ദുമതത്തിന് എതിരെന്ന് പരാതിയിൽ പത്താനെ’തിരെ മുംബൈ പൊലീസ് കേസെടുത്തു

മുംബൈ : ‌‌കൂനിന്മേൽ കുരു എന്നതുപോലെ ശക്തമായ വിമർശനങ്ങൾ നേരിടുന്നതിനിടയിൽ ‘പത്താൻ’സിനിമയ്‌ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്ജയ് തിവാരിയുടെ പരാതി പ്രകാരമാണ് മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബിഹാർ മുസഫർനഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

ഷാറുഖ് ഖാൻ ചിത്രം പത്താനിലെ ‘ബേഷരം രംഗ്’ എന്ന ഗാന രംഗത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെ ചൊല്ലിയാണ് വിവാദം. ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യൻ സംസ്കാരത്തിന് ചേരാത്തതുമാണെന്ന് ആരോപിച്ച് വളരെയധികം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഫയൽ ചെയ്തിട്ടുള്ളത്. മുംബൈ പൊലീസിന് ഒന്നിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. അഭിഭാഷകനായ സുധീർ ഓജയാണ് ബിഹാർ മുസഫർനഗർ സിജെഎം കോടതിയെ സമീപിച്ചത്. കേസ് ജനുവരി 3ന് പരിഗണിക്കും.

Related Articles

Latest Articles