Today is Guruvayur Ekadashi
വൃശ്ചിക മാസത്തിലെ ആദ്യ ഏകാദശിയായ ഗുരുവായൂർ ഏകാദശി ഇന്ന്. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലാണ് ഏകാദശിവ്രതം. ഏകാദശി വ്രതശുദ്ധിയുടെ നിറവില്‍ ദര്‍ശന പുണ്യം തേടി നിരവധി ഭക്തരാണ് ഇന്ന് ഗുരുവായൂരിൽ എത്തിച്ചേരുന്നത്. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.
ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം. അതിനാൽ ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത് സുകൃതമായാണ് കണക്കാക്കുന്നത്. നിരവധി ഭക്തർ ഇന്ന് ഗുരുവായൂരിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.
ഏകാദശി ദിനമായ ഇന്ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനം ഉണ്ടാകില്ല. വരി നിൽക്കുന്ന ഭക്തരെയും നെയ് വിളക്ക് വഴിപാടുകാരെയും മാത്രമായിരിക്കും പ്രവേശിപ്പിക്കുക. വാകച്ചാർത്ത്, ഉഷ:പൂജ, എതിർത്ത് പൂജ, ശീവേലി, നവകാഭിഷേകം, പന്തീരടി പൂജ, ഉച്ചപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയാണ് ഇന്നത്തെ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന പൂജകൾ. പ്രദക്ഷിണം, ചോറൂണ് എന്നിവയ്ക്കു ശേഷം ദർശനം അനുവദിക്കില്ല. ദ്വാദശി ദിവസമായ 24-ന് പ്രസാദമൂട്ട് രാവിലെ ഏഴുമണി മുതൽ 11 മണി വരെയാകും. പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാൾ, അതിനോടു ചേർന്നുള്ള പന്തൽ, തെക്കേ നടപ്പുരയിലെ ഊട്ടുശാല എന്നീ മൂന്നിടത്താണ് പ്രസാദമൂട്ട് നടത്തുക.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…