Friday, May 3, 2024
spot_img

ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ദിനം, ഇന്ന് ഗുരുവായൂർ ഏകാദശി; കണ്ണനെ തൊഴാൻ ഒഴുകി ഭക്തലക്ഷങ്ങൾ

വൃശ്ചിക മാസത്തിലെ ആദ്യ ഏകാദശിയായ ഗുരുവായൂർ ഏകാദശി ഇന്ന്. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലാണ് ഏകാദശിവ്രതം. ഏകാദശി വ്രതശുദ്ധിയുടെ നിറവില്‍ ദര്‍ശന പുണ്യം തേടി നിരവധി ഭക്തരാണ് ഇന്ന് ഗുരുവായൂരിൽ എത്തിച്ചേരുന്നത്. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.

ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം. അതിനാൽ ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത് സുകൃതമായാണ് കണക്കാക്കുന്നത്. നിരവധി ഭക്തർ ഇന്ന് ഗുരുവായൂരിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.

ഏകാദശി ദിനമായ ഇന്ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനം ഉണ്ടാകില്ല. വരി നിൽക്കുന്ന ഭക്തരെയും നെയ് വിളക്ക് വഴിപാടുകാരെയും മാത്രമായിരിക്കും പ്രവേശിപ്പിക്കുക. വാകച്ചാർത്ത്, ഉഷ:പൂജ, എതിർത്ത് പൂജ, ശീവേലി, നവകാഭിഷേകം, പന്തീരടി പൂജ, ഉച്ചപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയാണ് ഇന്നത്തെ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന പൂജകൾ. പ്രദക്ഷിണം, ചോറൂണ് എന്നിവയ്ക്കു ശേഷം ദർശനം അനുവദിക്കില്ല. ദ്വാദശി ദിവസമായ 24-ന് പ്രസാദമൂട്ട് രാവിലെ ഏഴുമണി മുതൽ 11 മണി വരെയാകും. പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാൾ, അതിനോടു ചേർന്നുള്ള പന്തൽ, തെക്കേ നടപ്പുരയിലെ ഊട്ടുശാല എന്നീ മൂന്നിടത്താണ് പ്രസാദമൂട്ട് നടത്തുക.

Related Articles

Latest Articles