Monday, September 28, 2026

അലിഗഢില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഇന്ന് അര്‍ദ്ധരാത്രി പിന്‍വലിക്കും

അലിഗഢ്: ഉത്തര്‍പ്രദേശ് അലിഗഢ് മേഖലയിലെ ഇന്റര്‍നെറ്റ് നിയന്ത്രണം ഇന്ന് അര്‍ദ്ധരാത്രിയോടെ പിന്‍വലിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. സിഎഎക്കെതിരായ പ്രക്ഷോഭത്ത തുടര്‍ന്നാണ് അലിഗഢ് മേഖലയില്‍ ഇന്റര്‍നെറ്റ് സേവനം ജില്ലാ ഭരണകൂടം നിര്‍ത്തിവയ്പ്പിച്ചത്.അലിഗഢ് മേഖലയില്‍ ദേശവിരുദ്ധ ശക്തികള്‍ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപത്തിനാഹ്വാനം ചെയ്യാനുള്ള ശ്രമത്തിനെതിരെയാണ് നടപടി എടുത്തത്.പലയിടത്തും കലാപകാരികള്‍ ഒന്നി്ച്ചുകൂടിയത് സമൂഹമാധ്യമത്തിലൂടെയുള്ള സന്ദേശം കൈമാറിയതിനെ തുടര്‍ന്നായിരുന്നു.

പോലീസിന് നേരെയും അക്രമികള്‍ കല്ലെറിയുകയും ആയുധങ്ങളുപയോഗിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രഭൂഷണ്‍ സിംഗാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചത്.

Related Articles

Latest Articles