ഗുരുവായൂര്‍ : ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്‍(85)ചരിഞ്ഞു. കഴിഞ്ഞ ഒരു മാസമായി പ്രായാധക്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന ചികിത്സയിലായിരുന്നു. മരുന്നുകളോട് പ്രതികരിക്കാത്തതിനാല്‍ വീര്യമേറിയ ആന്റിബയോട്ടിക്ക് നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന തലയെടുപ്പുള്ള ആനയാണ് ഗുരുവായൂര്‍ പത്മനാഭന്‍. 2.25 ലക്ഷം വരെയാണ് പത്മനാഭന്റെ തുക. 1954 ജനുവരി 18നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പത്മനാഭനെ നടക്കിരുത്തുന്നത്. 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി. ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട പത്മനാഭന്‍ ഓര്‍മയാകുമ്പോള്‍ അത് ആന പ്രേമികള്‍ക്ക് നികത്താനാകാത്ത നഷ്ടമാകും..

