Friday, March 29, 2024
spot_img

ടോക്കിയോ ഒളിംപിക്സ്: ഇന്ത്യന്‍ ടീമിനായുള്ള ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി

ദില്ലി: ടോക്കിയോ-2020 ഒളിമ്പിക് ഗെയിംസിലേക്കുള്ള ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി. ദില്ലിയിൽ ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ കിരൺ റിജിജുവാണ് ഗാനം പുറത്തിറക്കി.

കായിക രംഗത്തെ ഏറ്റവും ഉയർന്ന വേദിയിൽ നിന്നുകൊണ്ട് രാജ്യത്തിന് കീർത്തി കൈവരിക്കാനുള്ള ഓരോ അത്‌ലറ്റിന്റെയും സ്വപ്നത്തിന്റെ ആത്മാവിനെ ഈ ഗാനം വർധിത വീര്യത്തോടെ ഉൾക്കൊള്ളുന്നുവെന്ന് കേന്ദ്ര കായിക മന്ത്രി ശ്രീ കിരൺ റിജിജു പറഞ്ഞു.

പ്രശസ്ത പിന്നണി ഗായകന്‍ മോഹിത് ചൗഹാന്‍ചിട്ടപ്പെടുത്തി അദ്ദേഹം തന്നെ ആലപിക്കുകയും ചെയ്ത ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത് അദ്ദേഹത്തിന്റെ ഭാര്യ പത്‌ന ഗാഹിലോട്ടെയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles