Sunday, December 28, 2025

ആശങ്കയായി തക്കാളിപ്പനി! വായ്ക്കുള്ളിലും ചുവന്ന കുരുക്കള്‍, നിറവ്യത്യാസം: ലക്ഷണങ്ങള്‍ ഇവ

സംസ്ഥാനത്ത് ഷി​ഗെല്ലയ്ക്ക് പിന്നാലെ തക്കാളിപ്പനി സ്ഥിരീകരിച്ചത് വീണ്ടും വൈറസ് ആശങ്കയുടെ നാളുകളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു അജ്ഞാത പനിയാണ് തക്കാളിപ്പനി. കൈയിലും കാലിലും വായ്ക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് ഇതിന്റെ പ്രധാന ലക്ഷണം. കേരളത്തില്‍ ചിലയിടങ്ങളില്‍ മാത്രമാണ് രോഗം കണ്ടുവരുന്നതെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വൈറസ് കൂടുതല്‍ പടരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടുത്ത പനി, ചുവന്ന നിറത്തിലെ കുമിളകള്‍

തക്കാളിപ്പനി ഒരു വൈറല്‍ പനിയാണോ അതോ ചിക്കുന്‍ഗുനിയയുടെയോ ഡെങ്കിപ്പനിയുടെയോ അനന്തരഫലമാണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചൊറിച്ചില്‍, ചുവന്ന നിറത്തിലുള്ള കുമിളകള്‍, നിര്‍ജ്ജലീകരണം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതുകൂടാതെ, രോഗബാധിതരായ കുട്ടികള്‍ക്ക് കടുത്ത പനി, ശരീരവേദന, സന്ധിവീക്കം, ക്ഷീണം, മലബന്ധം, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, കൈകള്‍, കാല്‍മുട്ടുകള്‍, നിതംബം എന്നിവയുടെ നിറവ്യത്യാസം, ചുമ, തുമ്മല്‍, മൂക്കൊലിപ്പ് എന്നിവയും ഉണ്ടാകാം.

കുമിളകളില്‍ ചൊറിയരുത്

കുട്ടിക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണിക്കണം. രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ ചൊറിയുന്നത് ഒഴിവാക്കണം. ശരിയായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.

Related Articles

Latest Articles