Monday, May 20, 2024
spot_img

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം; നാളെ സ്‌കൂളുകൾ തുറന്ന് പ്രവൃത്തിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്‌കൂളുകൾ തുറന്ന് പ്രവൃത്തിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടന്നിരുന്നു.

നാളത്തെപ്രവൃത്തി ദിനത്തിന് ശേഷം ഈ വർഷം 2 ശനിയാഴ്ചകൾ കൂടി പ്രവർത്തി ദിനങ്ങളായി വരും. ഒക്ടോബർ 29 ശനിയും ഡിസംബർ 3 ശനിയും സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്ന് പ്രവൃത്തിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനി സ്‌കൂളുകൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല. എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക്ഇത് ബാധകമല്ല.

എൻ ഐ എയുടെ രാജ്യവ്യാപക പരിശോധനയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തുന്നതിന്റെ ഭാഗമായി സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിരുന്നു. എന്നാൽ, പി എസ് സി പരീക്ഷകൾക്ക് മാറ്റം ഇല്ല എന്ന് കഴിഞ്ഞ ദിവസം തന്നെ അധികൃതർ അറിയിച്ചിരുന്നു. സർവ്വകലാശാലകളിലെ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാകും.

Related Articles

Latest Articles