Monday, September 21, 2026

പോലീസ് കഞ്ചാവ് കേസിൽ ഉൾപ്പെടുത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി; താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്, വെളിപ്പെടുത്തലുമായി എകെജി സെന്റർ ആക്രമണം നടത്തിയ കേസിലെ പ്രതി ജിതിൻ

തിരുവനന്തപുരം: മാസങ്ങൾക്ക് മുൻപ് എകെജി സെന്റർ ആക്രമണം നടത്തിയ പ്രതിയെ കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായി ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആണെന്നും അയാൾ കുറ്റക്കാരനല്ലെന്നും മനപ്പൂർവം പോലീസ് ഉണ്ടാക്കിയ കള്ളക്കഥയാണ് ഇതെന്നുമാണ് കെ സുധാകരൻ അടക്കമുള്ള കോൺഗ്രസ് പ്രതിനിധികൾ പ്രതികരിച്ചത്. ഇപ്പോഴിതാ പ്രതി ജിതിനും അത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.ജിതിനെ ജനറൽ ആശുപത്രിയിൽ കൊണ്ട് വന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ഒരു പ്രതികരണം നടത്തിയത്. കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിൻ പറഞ്ഞു .

പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു . താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ് . കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി . കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറയുകയുണ്ടായി. ജിതിൻ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് ക്രൈംബ്രാഞ്ചിനും സർക്കാരിനും വളരെ വലിയ രീതിയിൽ തിരിച്ചടി ആയിരിക്കുകയാണ്.

എന്നാൽ, എകെജി സെന്റര്‍ ആക്രമണക്കേസില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതിയെ കിട്ടിയിരിക്കുകയാണ്. സിസിടിവിയില്‍ കണ്ട വെള്ള ഷൂവാണ് പോലീസിന് തുറുപ്പ് ചീട്ടായത്. അതില്‍ നടത്തിയ രഹസ്യ നീക്കത്തില്‍ പ്രതിയെ പിടികിട്ടി. കേസില്‍ അറസ്റ്റിലായ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡണ്ട് ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles