Saturday, May 18, 2024
spot_img

“തീർത്തും അപ്രതീക്ഷിതം! ഒരു ഓഫീസർ വന്നു പറഞ്ഞു, ഒരു വിഐപി അര മണിക്കൂറിനുള്ളിൽ നിങ്ങളുടെ വീട്ടിലേക്ക് വരുന്നു. അപ്പോഴും മോദി ആണെന്നറിഞ്ഞില്ല” മീര മാഞ്ജി

‌അപ്രതീക്ഷിതമായി വീട്ടിൽ വന്ന അതിഥിയെ കണ്ട് മീര മാഞ്ജി എന്ന ഗ്രാമീണ യുവതി ഞെട്ടി. മുന്നിൽ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ അയോദ്ധ്യയിൽ എത്തിയ മോദി ഒരു സൂചനയും നൽകാതെ വീട്ടിലെത്തുകയായിരുന്നു. കുറച്ചു നേരം അവിടെ ചെലവിട്ടു. മീര നൽകിയ ചായ കുടിച്ചു.

ഒരു രാഷ്ട്രീയ നേതാവ് വരുന്നു എന്ന് അര മണിക്കൂർ മുമ്പ് അറിഞ്ഞിരുന്നു. അത് പ്രധാനമന്ത്രിയാണെന്ന് പ്രതീക്ഷിച്ചില്ലെന്ന് മീര പറഞ്ഞു. അദ്ദേഹത്തെ കണ്ടതിൽ വളരെ സന്തോഷം. അദ്ദേഹം കുറച്ചു സമയം ഇവിടെ ചെലവഴിച്ചു. ഞങ്ങളോട് വിശേഷങ്ങൾ തിരക്കി. ഉജ്ജ്വല പദ്ധതിയെ പറ്റി ചോദിച്ചു. ഇന്ന് എന്ത് ഭക്ഷണമുണ്ടാക്കിയതെന്ന് ചോദിച്ചപ്പോൾ ചോറും പരിപ്പും ചായയുമുണ്ടെന്നു പറഞ്ഞു. അപ്പോൾ ചായ ആവശ്യപ്പെട്ടെന്നും മീര പറഞ്ഞു.

ഈ വീട് ആവാസ് യോജന പദ്ധതിയിൽ ലഭിച്ചതാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. കുടിവെള്ളം ലഭിക്കുന്നു. പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ അറിയിച്ചു.

മീരയും ഭർത്താവും കുട്ടികളുമാണ് വീട്ടിലുള്ളത്. ഇവർക്ക് രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമുണ്ട്. പത്ത് കോടി ഉജ്ജ്വല പദ്ധതി ഉപയോക്താക്കളിൽ ഒരാളാണ് മീര മാഞ്ജി എന്ന് മോദിയുടെ സന്ദർശനത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പങ്കിട്ട് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി കുറിച്ചു.

Related Articles

Latest Articles