Monday, January 5, 2026

പണിമുടക്കിനിടെ കട തുറന്നു: വ്യാപാരിയുടെ മേല്‍ നായ്ക്കുരണ വിതറി; മര്‍ദ്ദനം

കോഴിക്കോട്: കൊയിലാണ്ടിയില്‍ പണിമുടക്ക് ദിവസം കട തുറന്നതിന് വ്യാപാരിക്കു നേരെ ആക്രമണം. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് കെ.പി.ശ്രീധരനു നേരെയാണ് ആക്രമണമുണ്ടായത്.

മാത്രമല്ല ശ്രീധരനു നേരെ സമരാനുകൂലികള്‍ നായ്ക്കുരണപൊടി വിതറുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പരിക്കേറ്റ ശ്രീധരനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ടൗണിലെ അമ്മ പൂജാ സ്‌റ്റോര്‍ ഉടമയാണ് ശ്രീധരന്‍. നേരത്തെ പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് ശ്രീധരന്‍ കട തുറന്നത്.

മാര്‍ച്ച് അവസാനവാരം കടകള്‍ അടച്ചിടുന്നത് വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് കടകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീധരന്‍ പറഞ്ഞു. സംഭവത്തിൽ ശ്രീധരന്‍ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

Related Articles

Latest Articles