കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു..ചുരം റോഡില്‍ തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 15 വരെയാണ് ഗതാഗത നിയന്ത്രണം. ദേശീയപാത ബലപ്പെടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായാണ് നിയന്ത്രണം.
അടിവാരം മുതല്‍ ലക്കിടി വരെ ഗതാഗതം നിയന്ത്രണമുണ്ട്. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴി വേണംപോകാൻ. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂര്‍, നാടുകാണി ചുരം വഴി കടന്ന് പോകണം.
രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാ ചരക്കുവാഹനങ്ങളും അടിവാരം മുതല്‍ ലക്കിടി വരെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

