Wednesday, December 31, 2025

താനൂരിൽ ദാരുണമായ അപകടം; പാളം മുറിച്ചു കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം: താനൂരിൽ പാളം മുറിച്ചു കിടക്കവേ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ് (42) മകൾ അജ്വ മർവ (10) എന്നിവരാണ് മരിച്ചത്. താനൂർ – തിരൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടമുണ്ടായത്. പാളം മുറിച്ചുകടക്കുമ്പോള്‍ മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്‌. അസീസ് സംഭവ സ്ഥലത്ത് വെച്ചും മകൾ അജ്വ മർവ ആശുപത്രിയിൽ വെച്ചും മരിച്ചു. ഇരുവരുടേയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബന്ധുവീട്ടിൽ വന്ന് സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോകവെയാണ് ദാരുണമായ അപകടം. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ മംഗലാപുരത്തുനിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ തട്ടുകയായിരുന്നു. അസീസിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.

Related Articles

Latest Articles