Sunday, May 19, 2024
spot_img

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്ത് 17 മുതല്‍ 19 വരെ ട്രെയിന്‍ നിയ​​ന്ത്രണം; മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

തിരുവനന്തപുരം: കേരളത്തിൽ നവംബര്‍ 17 മുതല്‍ 19 വരെ ട്രെയിന്‍ നിയന്ത്രണം. പൂ​ങ്കു​ന്നം, തൃ​ശൂ​ര്‍ യാ​ര്‍​ഡു​ക​ളി​ല്‍ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ന​വം​ബ​ര്‍ 17 മു​ത​ല്‍ 19 വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തുമെന്നാണ് അറിയിപ്പ്. മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ആ​റ്​ ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ വൈ​കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

റദ്ദാക്കുന്ന ട്രെയിനുകള്‍ :
06449 എറണാകുളം -ആലപ്പുഴ (നവംബര്‍ 18), 06452 ആലപ്പുഴ-എറണാകുളം (18), 06017 ഷൊര്‍ണൂര്‍-എറണാകുളം മെമു (18)

വൈകുന്നവ ട്രെയിനുകൾ :

16 ന് ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന്‍ മംഗള സ്പെഷല്‍ (02618) യാത്രമധ്യേ 25 മിനിറ്റ് വൈകും. 18 നുള്ള എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി (06305) വഴിമധ്യേ 10 മിനിറ്റ് വൈകും. 18 ന് കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍ ഫാസ്റ്റ് (01214) വഴിമധ്യേ 50 മിനിറ്റ് വൈകും.

Related Articles

Latest Articles