Saturday, September 19, 2026

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് വീണ് അപകടം; ഒമ്പത് പേരെ പുറത്തെടുത്തു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

മുംബൈ: മുംബൈയിൽ കെട്ടിടം തകർന്ന് (Building Fell Down) വീണ് അപകടം. മുംബൈയിലെ ആൻടോപ് ഹിൽ പ്രദേശത്താണ് സംഭവം. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇരുനില കെട്ടിടമാണ് തകർന്ന് വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റ ഏഴ് പേരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

അതേസമയം ഇനിയും എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന കാര്യം വ്യക്തമല്ല. നിലവിൽ നാല് അഗ്നിശമന സേനാ യൂണിറ്റുകൾ ചേർന്ന് രക്ഷാദൗത്യം നടത്തിക്കൊണ്ടിരിക്കുകയാണ്. അപകടത്തിൽ അഗ്നിബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ മാസങ്ങളിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ മുബൈ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് 9 പേര്‍ മരിച്ചിരുന്നു. എട്ടുപേര്‍ക്ക് പരിക്കേറ്റു. കനത്തമഴയെ തുടര്‍ന്നായിരുന്നു കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്.

Related Articles

Latest Articles