Friday, December 19, 2025

‘ട്രെയിൻമാൻ’ ഇനി അദാനിയുടെ കരങ്ങളിലേക്ക്; റെയില്‍വേ ടിക്കറ്റ് ബുക്കിങ് രംഗത്തേക്ക് ചുവട് വയ്ക്കാന്‍ അദാനി

രാജ്യത്തെ പ്രമുഖ ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫോർമേഷൻ പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് അദാനി എന്റര്‍പ്രൈസസ്. ട്രെയിൻമാൻ എന്നറിയപ്പെടുന്ന സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും വമ്പൻ തുകയ്ക്കാണ് അദാനി എന്റര്‍പ്രൈസസ് സ്വന്തമാക്കുന്നത്.

ഐഐടി റൂർക്കി ബിരുദധാരികളായ വിനീത് ചിരാനിയയും, കരൺ കുമാറും ചേർന്ന് സ്ഥാപിച്ച ടിക്കറ്റ് ബുക്കിംഗ് സ്റ്റാർട്ടപ്പാണ് സ്റ്റാർക്ക് എന്റർപ്രൈസസ് ലിമിറ്റഡ് അഥവാ ട്രെയിൻമാൻ. അടുത്തിടെ ഒട്ടനവധി യുഎസ് നിക്ഷേപകരിൽ നിന്ന് കമ്പനി 10 ലക്ഷം ഡോളർ സമാഹരിച്ചിരുന്നു.

അതേസമയം, ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതികൂല സാഹചര്യം നേരിടുകയായിരുന്ന അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. 2023 ഫെബ്രുവരിയിലാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ എന്‍എസ്ഇയില്‍ കൂപ്പുകുത്തിയത്. നിരവധി നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ ഓഹരി വില ഇടിഞ്ഞ് 1195 രൂപ വരെയായി.

Related Articles

Latest Articles