Wednesday, May 22, 2024
spot_img

ഹൂഗ്ലി നദീക്കടിയിലൂടെ ട്രെയിൻ;രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണലിലൂടെയുള്ള പരീക്ഷണയോട്ടം ഇന്ന്

കൊൽക്കത്ത:രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ ടണലിലൂടെയുള്ള പരീക്ഷണയോട്ടം ഇന്ന്.സാൾട്ട് ലേക്കും ഹൗറയും തമ്മിൽ ബന്ധിപ്പിക്കുന്ന മെട്രോ ലൈനിന് 16.55 കിലോമീറ്റർ ആണ് ദൈർഘ്യം. ഹൂഗ്ലി നദീതടത്തിൽ നിന്ന് 33 മീറ്റർ മീറ്റര്‍ ആഴത്തില്‍ 520 മീറ്ററാണ് ടണലിന്റെ നീളം.മലിനീകരണവും ഗതാഗതക്കുരുക്കും കുറയുന്നതിനൊപ്പം ഗതാഗതത്തിന്റെ 40% മെട്രോയിലൂടെ നടത്താനും സാധിക്കുമെന്നാണ് കെഎംആർസിഎല്ലിന്റെ വിലയിരുത്തൽ.എസ്പ്ലനേഡ് മുതൽ ഹൗറ മൈതാൻ വരെയുള്ള 4.8 കിലോമീറ്ററിലാണ് പരീക്ഷണയോട്ടം നടത്തുക.

അണ്ടർവാട്ടർ ടണലിന്റെ എല്ലാ സുരക്ഷാ നടപടികളും പൂർത്തിയായി. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരെ ഒഴിപ്പിക്കാൻ തുരങ്കങ്ങളിൽ നടപ്പാതകളുണ്ടാക്കിയിട്ടുണ്ട്. ഇതോടെ 20 മിനിട്ട് ബോട്ടിൽ യാത്ര ചെയ്ത് എത്തുന്ന സ്ഥലത്ത് വെറും രണ്ട് മിനിട്ടുകൊണ്ട് എത്താം. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പദ്ധതികളൊന്നാണ് കൊൽക്കത്തയിലെ അണ്ടർവാട്ടർ മെട്രോ ടണൽ.

Related Articles

Latest Articles