Saturday, September 26, 2026

ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; പ്രതി ഷൈബിൻ അഷ്റഫിന് 300 കോടിയുടെ ആസ്തി ? ഉറവിടം അന്വേഷിക്കുമെന്ന് പോലീസ്

നിലമ്പൂർ: ഒറ്റമൂലി വൈദ്യനെ ഒന്നരവർഷത്തോളം പൂട്ടിയിട്ട് ആക്രമിച്ച് കൊലപാതകം നടത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ സ്വത്ത്‌ സമ്പാദനം തേടി പോലീസ്. 300 കോടിയോളം രൂപയുടെ സ്വത്ത്‌ ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്. അതുകൊണ്ട് തന്നെ ഇതിന്റെ ഉറവിടം പോലീസ് അന്വേഷിക്കും.

ഈ സാമ്പത്തിക വളർച്ച പത്തു വർഷത്തിനിടെയാണ് ഉണ്ടായിരിക്കുന്നത്. ഇയാൾ നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട് .

നിലവിൽ ഇയാൾ കൂടുതൽ കൊലപാതകങ്ങൾ നടത്തിയോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതി
ഷൈബിൻ അതിബുദ്ധിമാനായ കുറ്റവാളിയാണെന്നും പോലീസ് പറയുന്നു .

Related Articles

Latest Articles