Wednesday, January 7, 2026

കോളേജ് അധ്യാപകനും, വനിതാ പ്രൊഫസർക്കെതിരെയും ലൈംഗിക പീഡന പരാതി; കേസെടുത്ത് പോലീസ്

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിൽ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നൽകി വിദ്യാർത്ഥികൾ. തമിഴ്നാട്ടിലെ ബിഷപ്പ് ഹെബർ കോളേജിലാണ് സംഭവം. കോളേജിലെ തമിഴ് വകുപ്പ് മേധാവി പോൾ ചന്ദ്രമോഹനെതിരെയാണ് പ്രിൻസിപ്പലിനു മുന്നിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നിരവധി വിദ്യാർത്ഥികൾ പരാതി നൽകിയത്. അഞ്ച് പേജുള്ള പരാതിയാണ് സമർപ്പിച്ചത്. വിദ്യാർത്ഥികൾ പറയുന്നതനുസരിച്ച് ക്ലാസ്സ് സമയങ്ങളിൽ ഈ അധ്യാപകൻ പെൺകുട്ടികളുടെ അടുത്ത് വന്ന് ഇരിക്കുകയും, മോശം ഭാഷയിൽ സംസാരിക്കുകയും, ലൈംഗികച്ചുവയുള്ള വാക്കുകൾ പറയുകയും ചെയ്യുന്നു എന്നാണ്. ഇത് പലപ്പോഴും വിദ്യാർഥികൾക്ക് സ്വസ്ഥമായി പഠിക്കുന്നതിനോ, ക്ലാസുകൾ ശ്രദ്ധിക്കുന്നതിനോ സാധിക്കുന്നില്ല എന്നാണ് പരാതിയിൽ പറയുന്നത്.

അതോടൊപ്പം തന്നെ ക്ലാസ് മുറിയിൽ വളരെ കുറച്ചു വിദ്യാർഥികളുള്ള സമയത്ത് കോളേജിലെ വനിത അസിസ്റ്റന്റ് പ്രൊഫസറായ നളിനി ഈ പരാതിയിൽ പറയുന്ന പ്രൊഫസറുടെ ക്യാമ്പിനിൽ എത്താൻ പറയുകയും അവിടെവച്ച് നിർബന്ധിച്ച് കുട്ടികളെക്കൊണ്ട് മുഖം കഴുകിക്കുകയും, മേക്കപ്പിടാൻ ശ്രമിക്കുകയും ചെയ്യുന്നതായും പറയുന്നുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പരാതി കത്തിന്റെ അടിസ്ഥാനത്തിൽ, തമിഴ് വകുപ്പ് മേധാവിയായ പോൾ ചന്ദ്രമോഹൻ, അസിസ്റ്റന്റ് പ്രൊഫസറായ നളിനി എന്നിവർക്കെതിരെ കോളേജ് പ്രിൻസിപ്പലിനു മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതിനുപിന്നാലെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles