Saturday, December 27, 2025

യുവതിയെ കൊലപ്പെടുത്താൻ ശ്രമം; എയർഗൺ കൊണ്ട് തലക്കടിച്ചു; യുവാവ് ജീവനൊടുക്കി

ചാലക്കുടി∙ എയര്‍ഗൺ കൊണ്ട് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവതി ചികില്‍സയിലാണ്.

മുപ്പത്തിയൊന്ന് വയസ്സുള്ള ചാലക്കുടി പള്ളിപ്പാടന്‍ നിറ്റോയാണ് പുഴയില്‍ ചാടി ജീവനൊടുക്കിയത്. അവിവാഹിതനായ നിറ്റോ കഴിഞ്ഞ ഒരു മാസമായി വൈപ്പിന്‍ സ്വദേശി സ്വീറ്റിയ്ക്കൊപ്പമായിരുന്നു താമസം. ഇരുവരും തമ്മില്‍ വഴക്കിനിടെ രണ്ടു തവണ ആക്രമണമുണ്ടായി. എയര്‍ഗൺ കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ച ശേഷം ഇയാൾ വീട്ടില്‍ നിന്നിറങ്ങിപ്പോയി. ചാലക്കുടി വെട്ടുക്കടവ് പാലത്തിനോട് ചേര്‍ന്നുള്ള കടവില്‍ നിന്ന് നിറ്റോ ചാടുന്നത് ആളുകള്‍ കണ്ടിരുന്നു. ആഴം കൂടിയ ഭാഗത്താണ് ചാടിയത്. ഇവിടെ ആളുകള്‍ കുളിക്കാന്‍ ഇറങ്ങാറില്ല. ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കണ്ടെടുത്തു.

Related Articles

Latest Articles