മുഹമ്മദ് ഷമി
കൊല്‍ക്കത്ത : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി പശ്ചിമ ബംഗാളിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കും. ബംഗാളിൽ ഷമി മത്സരിച്ചാൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഉത്തർപ്രദേശിലാണ് ഷമി ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന് വേണ്ടിയാണ് ജഴ്സിയണിഞ്ഞത്. ഇക്കാര്യത്തിൽ താരം പ്രതികരിച്ചിട്ടില്ല. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ താരം ഇപ്പോൾ ചികിത്സയിലാണ്. ഷമിക്ക് ഐപിഎൽ സീസണും നഷ്ടമാകും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷമിയുടെ പേരിൽ ജന്മനാടായ ഉത്തർപ്രദേശിൽ സ്റ്റേഡിയം നിർമിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചതു വൻ ചർച്ചയായിരുന്നു. ബസിർഹട് മണ്ഡലത്തിൽ നിന്ന് ഷമി ജനവിധി തേടിയേക്കും എന്നാണ് റിപ്പോർട്ട്. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീം തോറ്റപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസിങ് റൂമിലെത്തി ഷമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നു.
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…