Monday, December 29, 2025

ത്രിപുര മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പ്; സിപിഎമ്മിനും തൃണമൂൽ കോൺഗ്രസിനും പരാജയം: മാണിക് സാഹയ്‌ക്കിന് ഉജ്ജ്വല വിജയം

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പിൽ മാണിക് സാഹയ്‌ക്കിന് ഉജ്ജ്വല വിജയം. ബോർഡോവാലി നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. 17,181 വോട്ടുകൾക്കാണ് വിജയിച്ചിരിക്കുന്നത്. ത്രിപുരയിൽ ടൗൺ ബോർഡോവാലിയിലാണ് മുഖ്യമന്ത്രി മണിക് സാഹ ജനവിധി തേടിയത്.

കോൺഗ്രസിന്റെ ആശിഷ് കുമാർ സാഹ ആയിരുന്നു മുഖ്യ എതിരാളി. മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാർ ദേബ് രാജിവെച്ചതിനെ തുടർന്നാണ് മാണിക് സാഹ പകരക്കാരനായി എത്തിയത്. ഇതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പിൽ വിജയം നേടിയത്.

സിപിഎമ്മിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ഉൾപ്പെടെ അഞ്ച് എതിരാളികളായിരുന്നു മാണിക് സാഹയ്‌ക്കെതിരെ ഉണ്ടായിരുന്നത്. ത്രിപുരയിലെ അഗർത്തല, സുർമ, ജബരാജ് നഗർ എന്നീ മണ്ഡലങ്ങളിലും വോട്ടെടുപ്പുണ്ടായിരുന്നു.

ടൗൺ ബോർഡോവാലി ഉൾപ്പെടെ ബിജെപി രണ്ട് സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. അഗർത്തലയിലാണ് കോൺഗ്രസിന്റെ സുദീപ് റോയ് ബർമൻ വിജയിച്ചത്. ബാക്കി ഒരു സീറ്റിൽ ലീഡ് ചെയ്യുന്നതും ബിജെപിയാണ്.

Related Articles

Latest Articles