Saturday, January 10, 2026

തൃപ്പൂണിത്തുറ പീഡനം; സംഭവം ഒളിച്ചുവെച്ച മൂന്ന് അധ്യാപകർക്കും ജാമ്യം

കൊച്ചി : എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ ഹാജരാക്കിയ മൂന്ന് അധ്യാപകർക്കും ജാമ്യം അനുവദിച്ചു.തൃപ്പൂണിത്തുറ ജുഡീഷ്യൽ മജിസ്‌ട്രേറ് കോടതിയുടേതാണ് നടപടി. പീഡനവിവരം മറച്ചുവച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സ്കൂൾ പ്രിൻസിപ്പൽ ശിവകല, അദ്ധ്യാപകരായ ഷൈലജ, ജോസഫ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ​ഗസ്റ്റ് അദ്ധ്യാപകനായ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് അറിഞ്ഞിട്ടും വിവരം പോലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.

Related Articles

Latest Articles