Monday, May 20, 2024
spot_img

630 കോടി വിഴുങ്ങി. അറസ്റ്റ് ഭയന്ന് മുൻ സിപിഎം മന്ത്രി ആശുപത്രിയിൽ അഭയം തേടി. പിന്നാലെ പോലീസും!

അഗര്‍ത്തല: അഴിമതിക്കേസില്‍ ത്രിപുര മുന്‍മന്ത്രിയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ ബാദല്‍ ചൗധരിയെ തിങ്കളാഴ്ചരാത്രി പോലീസ് അറസ്റ്റുചെയ്തു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ 630 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ചാണ് പോലീസ് ബാദല്‍ ചൗധരിയുടെയും ഉന്നതോദ്യോഗസ്ഥരുടെയും പേരില്‍ കേസെടുത്തത്.

ചൗധരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവില്‍പ്പോയ അദ്ദേഹം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സതേടി. ഇതറിഞ്ഞെത്തിയ പോലീസ് തിങ്കളാഴ്ച രാത്രി ഇവിെടയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് വൈദ്യസഹായം തേടിയ ബാദലിന്റെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടാലുടന്‍ കസ്റ്റ‍ഡിയിലെടുക്കുമെന്ന് വെസ്റ്റ് ത്രിപുര ജില്ലാ പോലീസ് സൂപ്രണ്ട് മണിക് ദാസ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും സി.പി.എം. സംസ്ഥാന സെക്രട്ടറി ഗൗതം ദാസും ആശുപത്രിയിലെത്തി ബാദലിനെ കണ്ടു. സംസ്ഥാനത്ത് നാലുതവണ പൊതുമരാമത്ത് മന്ത്രിയായിരുന്നു മുതിര്‍ന്ന നേതാവായ ചൗധരി.കേസില്‍ മുന്‍ പി.ഡബ്ല്യു.ഡി. എന്‍ജിനിയറിങ് തലവന്‍ സുനില്‍ ഭൗമിക് അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതിയായ മുന്‍ ചീഫ് സെക്രട്ടറി യശ്‌പാല്‍ സിങ്ങിന്റെ പേരില്‍ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Latest Articles