Thursday, December 25, 2025

കേന്ദ്ര നീക്കം ഫലം കണ്ടു; ത്രിപുരയിലെ വിഘടനവാദികള്‍ ആയുധം വെച്ച് കീഴടങ്ങി, മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

ദില്ലി : കേന്ദ്രസർക്കാരിന്‍റെ ശക്തമായ നീക്കം ത്രിപുരയിലും ഫലം കണ്ടു. വിഘടനവാദി സംഘടനയായ എൻ എൽ എഫ് ടി സർക്കാരുമായി സമാധാന ഉടമ്പടിയിൽ ഒപ്പ് വെച്ചു. 2015 മുതൽ സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ശ്രമം വിജയം കണ്ടത്. ഇത് കേന്ദ്രസർക്കാരിന്‍റെയും ത്രിപുര സർക്കാരിന്‍റെയും രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.ഈ മാസം പതിമൂന്നിന് സംഘടനയിലെ മുഴുവൻ അംഗങ്ങളും സർക്കാരിന് മുന്നിൽ കീഴടങ്ങും.

സബീർ കുമാർ ദേബ് ബർമയാണ് എൻ എൽ എഫ് ടിയുടെ നേതാവ്. 1997 മുതൽ സംഘടന യു എ പി എയുടെ പരിധിയിലായിരുന്നു. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ക്യാമ്പുകൾ സ്ഥാപിച്ച് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു സംഘം. എന്നാൽ 2017ന് ശേഷം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് ഇവർ ഭീകരപ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുകയായിരുന്നു.

2005നും 2015നും ഇടയിൽ 317 ആക്രമണങ്ങൾ നടത്തിയ സംഘം 28 സുരക്ഷാ സൈനികരെയും 62 സാധരണക്കാരെയും വധിച്ചിരുന്നു.

പരിശോധനകളും സൈനിക നടപടികളും ശക്തമായതിനെ തുടർന്ന് ആയുധം ഉപേക്ഷിക്കാൻ തയ്യാറായ ഇവർ സർക്കാർ മുന്നോട്ട് വെക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കാൻ തയ്യാറാകുകയായിരുന്നു.

Related Articles

Latest Articles