Saturday, October 3, 2026

വ്യാജവാർത്തകളുടെ ഉറവിടം കണ്ടെത്താൻ സൈബർസെല്ലിനു നിർദേശം; കർശന നടപടി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത മഴക്കെടുതി നേരിടുന്നതിനിടെ തെറ്റായ വാർത്തകളും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ.

വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബര്‍സെല്‍, സൈബര്‍ഡോം, ഹൈടെക് സെല്‍ എന്നിവയ്ക്കു നിര്‍ദേശം നൽകിയതായി ഡി ജി പി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാ ദുരന്തനിവാരണ ഓഫിസുകളുമായോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമുമായോ ബന്ധപ്പെട്ട് അവയുടെ നിജസ്ഥിതിയെക്കുറിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും ഡി.ജി.പി പറഞ്ഞു

Related Articles

Latest Articles