Thursday, January 1, 2026

ബ്രെസ്‌ലെറ്റ് ധരിച്ച് മദ്രസയിലെത്തിയ വിദ്യാർഥിയെ കഴുത്തിൽ കുത്തിപ്പിടിച്ച് വടിയുപയോഗിച്ചു ക്രൂരമായി മർദ്ദിച്ച് മദ്രസ അധ്യാപകൻ; ശരീരമാസകലം പരുക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ: മദ്രസ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

എരുമപ്പെട്ടി: വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച മദ്രസ അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്ത ജില്ലാപോലീസ് വകുപ്പ്. പഴവൂർ സ്വദേശിയായ പതിനാലുകാരനാണ് ക്രൂരമർദനത്തിന് ഇരയായത്. വിദ്യാർഥിയുടെ ദേഹമാസകലം അടിയേറ്റ പാടുകളും മുറിവുകളുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. പഴവൂർ ജുമാമസ്ജിദ് സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരേയാണ് എരുമപ്പെട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പള്ളിദർസ് വിദ്യാർഥിയായ കുട്ടി വെള്ളിയുടെ ബ്രെസ്‌ലെറ്റ് ധരിച്ചെത്തിയത് അധ്യാപകൻ ചോദ്യം ചെയ്തു. പിതാവു പറഞ്ഞിട്ടാണു ബ്രെസ്‌ലെറ്റ് ധരിച്ചതെന്ന് അറിയിച്ചതോടെ കഴുത്തിൽ കുത്തിപ്പിടിച്ച് വടിയുപയോഗിച്ചു ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ശരീരമാസകലം പരുക്കേറ്റ കുട്ടിയെ ആദ്യം വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കാ യി തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്ത് പോലീസ് മദ്രസ അധ്യാപകനെതിരേ കേസെടുക്കു കയായിരുന്നു. കുട്ടിയെ മർദിച്ച അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയിൽ നിന്നു പിരിച്ചുവിട്ടു.

Related Articles

Latest Articles