Wednesday, May 1, 2024
spot_img

കശ്മീരിലെ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ദില്ലിയിൽ

ദില്ലി: ജമ്മുകശ്മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ദില്ലിയിൽ ചേരും.ലഫ്. ഗവർണർ മനോജ് സിൻഹയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

നിർണായക യോഗത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്നലെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . കൂടുതൽ സൈനികരെ കശ്മീരിൽ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

കഴിഞ്ഞ എട്ട് ദിവസത്തിനിടെ 4 പേരാണ് കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.കഴിഞ്ഞ ഏതാനും നാളുകൾക്കിടെ 16 പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അമിത്ഷാ പ്രത്യേക യോഗം വിളിച്ചത്. ജമ്മുകശ്മീർ ഗവർണർ മനോജ് സിൻഹയോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.

ജനങ്ങൾക്കിടയിൽ ഭിന്നതയും ഭയവും സൃഷ്ടിക്കാനുള്ള ഭീകരസംഘടനകളുടെ ആസൂത്രണത്തിന്റെ ഭാഗമായാണ് സാധാരണക്കാർക്ക് നേരെയുള്ള ഭീകരാക്രമണങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കർശന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Latest Articles