poram-thrissur
തൃശ്ശൂര്‍: രണ്ട് വർഷമായി കാത്തിരുന്ന തൃശ്ശൂർ പൂരം ഇന്ന്. പൂരത്തിന് തുടക്കം കുറിച്ച് കൊണ്ട് രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്‍റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുന്നാഥ ക്ഷേത്രത്തിലെത്തും. കൂടാതെ ചെറു പൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാതെ വിപുലമായാണ് പൂരം ചടങ്ങുകൾ നടക്കുന്നത്.
നിലവിൽ 4000 പോലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് പൂരസ്ഥലങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പനമുക്കംന്പള്ളിയും, ചെമ്പുക്കാവും, കാരമുക്കും, ലാലൂരും, ചൂരക്കോട്ട് കാവും, അയ്യന്തോളും ഏറ്റവും ഒടുവില്‍ നെയ്തലക്കാവും വടക്കുന്നാഥ സന്നിധിയിലെത്തും. തുടർന്ന് പതിനൊന്നരയോടു കൂടി മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കും. രണ്ടു മണിയോടെ ഇലത്തിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. രാത്രിയിൽ എഴുന്നള്ളിപ്പ് ആവർത്തിക്കും.
ഇക്കുറി മുൻ വർഷത്തേക്കാൾ വിപുലമായ സുരക്ഷയാണ് തൃശൂര്‍ പൂരത്തിനൊരുക്കിയിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍. ആദിത്യ പറഞ്ഞു. നഗരം മുഴുവനും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയതായും കമ്മീഷ്ണര്‍ പറഞ്ഞു.
തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തള്ളി തുറന്നെത്തിയ മനോഹര കാഴ്ചയോടെ ഇന്നലെ പൂരവിളംബരത്തിന് തുടക്കമായിരുന്നു. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. ആയിരക്കണക്കിന് ആളുകളാണ് ഈ കാഴ്‌ച്ചയ്‌ക്ക് സാക്ഷിയായത്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…