kattakkada
തിരുവനന്തപുരം: പിതാവ് പുനർ വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ വീട് അടിച്ചു തകര്‍ത്ത് മകന്‍. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട സ്വദേശി മനോഹരന്റെ വീടാണ് അഞ്ചംഗ സംഘം അടിച്ച് തകര്‍ത്തത്. ഇതിനെ തുടർന്ന്, മകന്‍ സുനില്‍കുമാറിനും സുഹൃത്തുക്കള്‍ക്കുമെതിരെ മനോഹരന്‍ പരാതി നല്‍കി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും വസ്ത്രങ്ങളും നാടന്‍ കോഴികളും മോഷ്ടിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്.
45,000 രൂപ വീട്ടില്‍ നിന്ന് അപഹരിച്ചതായും മോഹനന്‍ പരാതിയില്‍ ആരോപിക്കുന്നു. നാളുകളായി ഒറ്റയ്‌ക്ക് വീട്ടില്‍ താമസിച്ചിരുന്ന മോഹനന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകന്‍ ആക്രമിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
മോഹനന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. മക്കള്‍ക്ക് പാരമ്പര്യ അവകാശമുള്ള സ്വത്തുക്കളെല്ലാം വീതിച്ചു നല്‍കി. ഇപ്പോള്‍ ആക്രമിക്കപ്പെട്ട വീട് മോഹനന്‍ അധ്വാനിച്ച് പണിതുണ്ടാക്കിയതാണ്. ഇതിനിടെ പുനര്‍വിവാഹത്തിന് താല്പര്യമുണ്ടെന്ന് അറിയിച്ചതോടെയാണ് മകനും സുഹൃത്തുക്കളായ നാല് പേരും ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടതെന്ന് മോഹനന്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കാട്ടാക്കട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…
ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…
സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…
വിശ്വപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആധുനിക ശാസ്ത്രലോകം പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ച് ഇതുവരെ വിശ്വസിച്ചിരുന്ന പല…
പുതുവർഷം എന്നത് വെറുമൊരു കലണ്ടർ മാറ്റമല്ല, മറിച്ച് നമ്മുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു പുതിയ അവസരമാണ്. പുതുവർഷത്തിൽ ജീവിതത്തിൽ മാറ്റങ്ങൾ…
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…