pappanamcode
തിരുവനന്തപുരം: കെ എസ് ആർ ടി സിയും സർക്കാരും തമ്മിൽ പ്രതിഷേധം ശക്തമാകുമ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ തൊഴിലാളി യൂണിയന്‍. ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുക്കുന്ന പരിപാടിക്കരികെ കഞ്ഞി വെച്ച് പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയന്‍ രംഗത്ത് എത്തിയിരുന്നു.
തിരുവനന്തപുരം പാപ്പനംകോടിൽ മന്ത്രി പങ്കെടുത്ത പരിപാടിക്കരികെയാണ് പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് കഞ്ഞി വെച്ച് പ്രതിഷേധിച്ചത്. അഞ്ചാം തിയതി ശമ്പളം നല്‍കണമെന്ന കരാര്‍ വ്യവസ്ഥ ലംഘനത്തിനെതിരെയാണ് ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍ പണിമുടക്കിയത്. എന്നാല്‍ പണിമുടക്കില്‍ നിന്ന് പിന്മാറുന്നുവെന്നറിയിച്ച സിഐടിയുവും പരോക്ഷ പിന്തുണ നല്‍കിയതോടെ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങുകയായിരുന്നു.
അതേസമയം, കെഎസ്‌ആര്‍ടിസി പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. പൊതുഗതാഗതത്തിനായി ബദല്‍ സംവിധാനം ആലോചിക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്‍കി. വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…