When PV Sindhu met Mohanlal at the gym, Viral Pic
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹന്ലാലിനെ നേരിട്ട് കണ്ടുമുട്ടിയതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യയുടെ ബാഡ്മിന്റന് താരം പി.വി.സിന്ധു. ഗോവയിലെ ഒരു ജിമ്മിൽ വച്ചിട്ടാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. തുടർന്ന് ഇതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ രണ്ടുപേരും ഒരുമിച്ചുള്ള ചിത്രം പി.വി.സിന്ധു പങ്കുവച്ചിരിക്കുന്നത്.
‘ചിത്രത്തിന് വിവരണം ആവശ്യമില്ല, താങ്കളെ കണ്ടുമുട്ടിയതില് ഏറെ സന്തോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് സന്തോഷം പങ്കുവച്ചു കൊണ്ട് ലൈക്കുകളും കമന്റും ചെയ്യുന്നത്. തുടർന്ന് നിമിഷനേരം കൊണ്ടു തന്നെ ചിത്രം വൈറലാവുകയും ചെയ്തു.
അതേസമയം കഴിഞ്ഞ മാസം നടന്ന ബാഡ്മിന്റൻ ഏഷ്യ ചാമ്പ്യൻഷിപ്പിൽ സിന്ധു വെങ്കലമെഡൽ നേടിയിരുന്നു. മാത്രമല്ല നേരത്തെ ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ സിന്ധു സ്വർണം നേടിയപ്പോൾ മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ ആശംസകൾ അറിയിച്ചിരുന്നു. ബാഡ്മിന്റൻ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…