Monday, May 20, 2024
spot_img

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം; കവർന്നത് 14 ലക്ഷത്തിന്റെ വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും, വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി, അന്വേഷണം തുടരുന്നു

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് വീട് കുത്തി തുറന്ന് മോഷണം. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കം നോക്കിയാണ് മോഷ്ട്ടാക്കൾ വീടിനുള്ളിൽ കടന്നത്. വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ സാധനങ്ങൾ വീട്ടിൽ നിന്ന് കാണാതായതായി വീട്ടുകാർ പരാതിപ്പെട്ടു. വെഞ്ഞാറമൂട് ആലന്തറ തനിമയിൽ വിജയകുമാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വീട്ടുകാർ കോയമ്പത്തൂരിൽ ക്ഷേത്ര ദർശനത്തിനായി പോയപ്പോഴായിരുന്നു സംഭവം.

ഞായറാഴ്ച വൈകിട്ടോടെ വീടിൻ്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച പുലർച്ചെ തിരികെ എത്തിയ വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വീട്ടിലെ ഗേറ്റിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വാതിലുകളും അലമാരകളും പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നു.

അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം തന്നെ നഷ്ട്ടപ്പെട്ടു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വെഞ്ഞാറമൂട് സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
അന്വേഷണം തുടരുകയാണ്.

Related Articles

Latest Articles