Sunday, May 19, 2024
spot_img

ഇന്ത്യയുടെ ചരിത്രദൗത്യത്തിന് ഇനി നിമിഷങ്ങള്‍, ട്രോളുകളിലൂടെ ആശംസകള്‍ നേര്‍ന്ന് ഐ എസ് ആര്‍ ഒ

ബംഗലൂരു: ചന്ദ്രയാന്‍റെ യാത്രയെ ട്രോളുകളിലൂടെ ആശംസകളറിയിച്ച്‌ ഐ എസ് ആര്‍ ഒയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിലെത്തിച്ച്‌ ചരിത്രം സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെയാണ് ഐ എസ് ആര്‍ ഒ ആശംസകളറിയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രനിലെത്തുന്ന ലാന്‍ഡറിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടുള്ളതാണ് ഐ എസ് ആര്‍ ഒയുടെ ട്രോള്‍ ട്വീറ്റ്.

‘വിക്രം നിന്നോടൊപ്പമുണ്ടായിരുന്ന യാത്ര വളരെ ഗംഭീരമായിരുന്നു. എല്ലാവിധ ആശംസകളും നേരുന്നു. നീഎത്രയും വേഗം ദക്ഷിണധ്രുവത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു’,ഓര്‍ബിറ്റര്‍ ലാന്‍ഡറിനോട് പറയുന്നു. ‘ഇനി ഭ്രമണപഥത്തില്‍ കാണാ’മെന്ന് ലാന്‍ഡര്‍ മറുപടിയും നല്‍കുന്നു.

‘ഇനി ഭ്രമണപഥത്തില്‍ കാണാമെന്നുതന്നെയാണ് ഞങ്ങളുടേയും ആഗ്രഹം’എന്ന അടിക്കുറിപ്പോടുകൂടിയാണ് ഐ എസ് ആര്‍ ഒ ഇത്ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓര്‍ബിറ്ററും ലാന്‍ഡറും സെപ്തംബര്‍ 2നാണ് വേര്‍പെട്ടത്. സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ഒരുക്കത്തിലാണ് വിക്രം ലാന്‍ഡര്‍. രാവിലെ 6 മണിക്കുള്ളില്‍ റോവര്‍ ചന്ദ്രനിലിറങ്ങി സഞ്ചരിച്ചു തുടങ്ങുമെന്നും ഐ എസ് ആര്‍ ഒ അറിയിച്ചു.

Related Articles

Latest Articles