Friday, January 2, 2026

‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക് വോട്ട് നല്‍കി ജയിപ്പിച്ചെപ്പാ’; ചുവരെഴുത്തിനെ കൊന്നുകൊലവിളിച്ച് ട്രോളന്മാർ

പടന്നക്കാട്: കാസർഗോഡ് പടന്നക്കാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനായി എഴുതിയ ചുമരെഴുത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. പ്രാദേശിക വാമൊഴിയിൽ എഴുതിയ ചുമരെഴുത്ത് പല വ്യാഖ്യാനങ്ങൾക്കും ട്രോളുകൾക്കും വഴി ഒരുക്കുകയാണ്.

‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക് വോട്ട് നല്‍കി ജയിപ്പിച്ചെപ്പാ’ എന്ന ചുവരെഴുത്ത് പൂര്‍ത്തിയാകും മുന്‍പ് തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ചുവരെഴുത്ത് ട്രോളന്മാര്‍ ഏറ്റെടുത്തതോടെ സംഭവം വൈറലായി.പാലക്കാട് ഇടത് സ്ഥാനാർത്ഥിക്കായി അറബിയിൽ ചുമരഴെയുതിയത് നേരത്തെ ചർച്ചയായിരുന്നു. ഇതിന് പിറകെയാണ് കാസർഗോട്ടെ ചുമരെഴുത്ത് വൈറലായിരിക്കുന്നത്. സപ്ത ഭാഷാ സംഗമ ഭൂമിയാണ് കാസർഗോടെന്നാണ് ചുമരെഴുത്തിനെക്കുറിച്ചുള്ള ട്രോളുകളോട് കോൺഗ്രസ്സിന്റെ മറുപടി

Related Articles

Latest Articles