തിരുവനന്തപുരം : 52 ദിവസത്തെ ട്രോളിംഗ് നിരോധനം ബുധനാഴ്ച അർധരാത്രികൊണ്ട് അവസാനിക്കാനിരിക്കെ കടലിൽ പോകാനുള്ള അവസാനവട്ട ഒരുക്കത്തിൽ മത്സ്യത്തൊഴിലാളികൾ. മറന്നാള് അർധരാത്രി 12നു ശേഷമാണ് ബോട്ടുകൾ കടലിലേക്ക് കുതിക്കുക. ഇതിനായി മത്സ്യബന്ധന മേഖലയിലെല്ലാം തയാറെടുപ്പുകൾ തകൃതിയായി ആരംഭിച്ചു കഴിഞ്ഞു.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികളായ കുളച്ചലുകാർ കൂട്ടമായി തിരിച്ചെത്തിയതോടെയാണ് ഹാർബറുകൾ ഉണർന്നത്. ബോട്ടുകളിലും മറ്റും വലകളും, ഐസുകളും, ഭക്ഷണ സാധനങ്ങളും വെള്ളവുമെല്ലാം നിറക്കാൻ തുടങ്ങിയതോടെ ഐസ് പ്ലാന്റുകൾ, വലക്കടകൾ, പലചരക്ക് കടകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.
31 വരെ മറൈൻ ഡീസൽ പന്പുകൾക്ക് നിരോധനം ബാധകമായതിനാൽ ഇന്ധനം 31 നു രാവിലെ മുതൽ മാത്രമേ നിറച്ചു തുടങ്ങുകയുള്ളു. എങ്കിലും മറൈൻ പന്പുകളും സജ്ജമായി കഴിഞ്ഞു. യാർഡുകളിൽ അറ്റകുറ്റപ്പണികൾക്കായി കയറ്റിയിട്ടുള്ള ബോട്ടുകൾ അവസാന മിനുക്ക് പണിയിലാണ്. പണി കഴിഞ്ഞിറങ്ങിയ ബോട്ടുകൾ ട്രയൽ ഓട്ടം നടത്തുന്നുണ്ട്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…