Monday, January 5, 2026

അമേരിക്ക- കാനഡ അതിർത്തിയിൽ തേനീച്ച കൂടുമായി പോയ ട്രക്ക് മറിഞ്ഞു ! 25 കോടി തേനീച്ചകൾ രക്ഷപ്പെട്ടു ! പ്രദേശത്ത് ജാഗ്രത

വാഷിങ്ടൺ: അമേരിക്ക- കാനഡ അതിർത്തിയിൽ തേനീച്ച കൂടുമായി പോയ ട്രക്ക് മറിഞ്ഞ് അപകടം. 31751 കിലോ തേനീച്ചക്കൂടുകളുമായെത്തിയ ട്രക്കാണ് മറിഞ്ഞത്. 25 കോടിയോളം തേനീച്ചകൾ കൂട്ടിൽ നിന്ന് പറന്നതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

രക്ഷപ്പെട്ടു പറന്നുപോയ തേനീച്ചകളെ കൂട്ടിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. രണ്ട് ദിവസത്തോളം കഠിന പ്രയത്നം ചെയ്താലേ ഈ പ്രവർത്തി പൂർത്തിയാകൂ എന്നാണ് വിവരം. ഈ പ്രവൃത്തി കഴിയുന്നത് വരെ പ്രദേശം അടച്ചിട്ടതായും അധികൃതർ അറിയിച്ചു. റാണി തേനീച്ചയെ കണ്ടെത്തിയ ശേഷം കൂട്ടിലേക്ക് തിരികെ കൊണ്ടു പോയി മറ്റുള്ള തേനീച്ചകളേയും കൂട്ടിലെത്തിക്കുക എന്നതാണ് പദ്ധതിയെന്ന് പോലീസ് പറയുന്നു. പരാഗണം നടത്തുന്ന ദശലക്ഷക്കണക്കിന് തേനീച്ചകളെ പിടികൂടാൻ വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Latest Articles