ഡൊണാൾഡ് ട്രമ്പ്
വാഷിംഗ്ടൺ: നാല് മാസത്തോളമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാനക്കരാറിലെത്തി. ഇറാനുമായുള്ള സമാധാന ഉടമ്പടി പൂർണ്ണമായതായും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയെയും എണ്ണ വിപണിയെയും മാസങ്ങളായി പ്രതിസന്ധിയിലാക്കിയ യുദ്ധം അവസാനിക്കുന്നതോടെ ലോകമെമ്പാടും വലിയ ആശ്വാസമാണ് പടരുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രമ്പ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഇറാനിലെ തുറമുഖങ്ങൾക്ക് മേൽ യുഎസ് നാവികസേന ഏർപ്പെടുത്തിയിരുന്ന ഉപരോധം ഉടനടി പിൻവലിക്കാൻ ഉത്തരവിട്ടതായി ട്രംപ് വ്യക്തമാക്കി. ലോകരാജ്യങ്ങളുടെ കപ്പലുകളോട് യാത്ര തുടങ്ങാൻ ആഹ്വാനം ചെയ്ത ട്രമ്പ് , എണ്ണപ്രവാഹം വീണ്ടും സജീവമാകട്ടെ എന്നും കുറിച്ചു.
കരാർ പ്രകാരം ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലെയും സൈനിക നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ഒപ്പം യുദ്ധകാലത്ത് കടലിടുക്കിൽ വിതറിയ മൈനുകൾ നീക്കം ചെയ്യുന്ന പ്രക്രിയ പൂർത്തിയാകുന്നതോടെ കപ്പൽ ഗതാഗതം പൂർണ്ണതോതിലാകും. വരുന്ന വെള്ളിയാഴ്ച (ജൂൺ 19) സ്വിറ്റ്സർലൻഡിൽ വെച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആഗോളതലത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്ക് തുറക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില വലിയ തോതിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ വിൽക്കാൻ ഇറാന് താൽക്കാലിക അനുമതി നൽകുന്നതിനൊപ്പം ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള നിർണായക ചർച്ചകൾ വരും ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിൽ വെച്ച് തുടരാനും കരാറിൽ വ്യവസ്ഥയുണ്ട്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…