Tuesday, September 22, 2026

ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം ! അന്യസംസ്ഥാനക്കാരനും അംഗപരിമിതനുമായ സദാം ഹുസൈന് മൂന്ന് വര്‍ഷം കഠിന തടവിനു ശിക്ഷിച്ച് പോക്‌സോ കോടതി

തിരുവനന്തപുരം ∙ ബീമാപളളി ഉറൂസിനെത്തിയ ഒന്‍പതു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അസം ഹോജാന്‍ ജില്ലയിലെ ഡാങ്കിഗാവ് സ്വദേശിയും അംഗപരിമിതനുമായ സദാം ഹുസൈനെ മൂന്ന് വര്‍ഷം കഠിന തടവിനു ശിക്ഷിച്ച് പോക്‌സോ കോടതി. തടവിന് പുറമെ 15,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

2022ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബീമാപളളി ഉറൂസിനെത്തിയ ഉറൂസിനെത്തിയ പെണ്‍കുട്ടിയുടെ കുടുംബം ഉറൂസ് കണ്ട് രാത്രി പളളി പരിസരത്ത് കിടന്ന് ഉറങ്ങവേയായിരുന്നു പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റാന്‍ പ്രതി ശ്രമിക്കുന്നത് കണ്ട കുട്ടിയുടെ മാതാവ് ഉറക്കെ ബഹളമുണ്ടാക്കുകയും ഈ ശബ്ദം കേട്ട് ഓടിയ പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രതി മോഷണ ശ്രമമാണ് നടത്തിയതെന്നും കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളി.

അംഗപരിമിതത്വം പോക്‌സോ കേസ് ചെയ്യാനുളള ഇളവായി കണക്കാക്കാനാകില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

Related Articles

Latest Articles