മുംബൈ: പ്രശസ്‌ത ഹിന്ദി സീരിയൽ നടി തുനിഷ ശർമ്മയുടെ മരണത്തിൽ ലൗ ജിഹാദ് ആരോപണം ശരിവെക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തലുമായി തുനിഷയുടെ അമ്മ വനിത ശർമ്മ. നടി .തുനിഷയെ മുൻ കാമുകനും നടനുമായ ഷീസാൻ ഖാൻ മതം മാറ്റാൻ ശ്രമിക്കിച്ചെന്ന ആരോപണവുമായി തുനിഷയുടെ അമ്മ രംഗത്തുവന്നിരിക്കുകയാണ്. ഹിജാബ് ധരിക്കാൻ ഷീസാൻ അവളെ നിർബന്ധിച്ചിരുന്നതായും അവർ പറഞ്ഞു. തുനിഷയുടെ മരണം കൊലപാതകമാകാമെന്ന് സംശയമുണ്ടെന്നും മൃതദേഹം താഴെയിറക്കുമ്പോൾ ഷീസാൻ അവിടെയുണ്ടായിരുന്നുവെന്നും വനിത ശർമ്മ പറഞ്ഞു. തുനിഷ ആത്മഹത്യ ചെയ്യുന്നതിനു ഒരു ദിവസം മുൻപ് താൻ ഷൂട്ടിങ് സെറ്റിൽ ചെന്നിരുന്നതായും ഷീസാന്റെ രഹസ്യകാമുകിയെക്കുറിച്ചുള്ള വിവരങ്ങൾ അയാളോട് ചോദിച്ചതായും അവർ പറഞ്ഞു.
”ഷീസാനെ ശിക്ഷിക്കുന്നതുവരെ ഞാൻ പോരാടും. ഒരിക്കൽ തുനിഷ അവന്റെ ഫോൺ പരിശോധിച്ചപ്പോൾ അവൻ ചതിക്കുന്നത് അവൾക്ക് മനസ്സിലായിരുന്നു . എന്നാൽ ഷീസാനോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, അവൻ അവളെ അടിച്ചു. എന്റെ മകൾക്ക് അസുഖമൊന്നും ഇല്ലായിരുന്നു.ഷീസാനെ ഞാൻ വെറുതെ വിടില്ല. എന്റെ മകൾ പോയി. ഇപ്പോൾ ഞാൻ തനിച്ചാണ്. .ഇത് ഒരു കൊലപാതകമാകാ’മെന്നും അവർ പറഞ്ഞു
ഡിസംബർ 24ന്, തുനിഷ ഷീസാൻ ഖാനുമായി 15 മിനിറ്റ് ഷൂട്ടിംഗ് സൈറ്റിൽ മുഖാമുഖം സംസാരിച്ചിരുന്നു അതിനു ശേഷം നടി അസ്വസ്ഥയായിരുന്നു. തുടർന്നാണ് തൂങ്ങിമരിച്ച നിലയിൽ
താരത്തെ കണ്ടെത്തിയത്. ഷീസാനും തുനിഷയും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

