Sunday, June 16, 2024
spot_img

ഒഴിയാനാവശ്യപ്പെട്ട ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ താമസം;പ്രതിമാസം 95,000 രൂപയോളം എയർ ഇന്ത്യ ജീവനക്കാരിൽ നിന്ന് പിഴയീടാക്കും

ദില്ലി : ഒഴിയാനാവശ്യപ്പെട്ട ഒദ്യോഗിക വസതിയിൽ അനുമതിയില്ലാതെ താമസം തുടർന്ന ജീവനക്കാരിൽ നിന്നും പ്രതിമാസം 95,000 രൂപ പിഴയായി ഈടാക്കണമെന്ന് എയർ ഇന്ത്യയോട് സർക്കാർ ആവശ്യപ്പെട്ടു.ഒക്ടോബർ മാസം മുതലുള്ള പിഴ തുക ജീവനക്കാരിൽ നിന്നും ഈടാക്കും.

ദില്ലിയിലെ ഒദ്യോഗിക വസതിയിൽ അനധികൃതമായി താമസിച്ച ജീവനക്കാർക്കാണ് പിഴയൊടുക്കേണ്ടി വരിക. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിച്ച് ,ആറ് മാസത്തിന് ശേഷം ജൂലൈ 26 നകം വസന്ത് വിഹാറിലെ ഔദ്യോഗിക വസതി ഒഴിയാൻ എയർ ഇന്ത്യയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles